food

മലയാളികളുടെ ദേശീയ ഭക്ഷണം എന്നാണ് പൊറോട്ട അറിയപ്പെടുന്നത്. ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് എത്രതന്നെ പറഞ്ഞാലും പൊറോട്ട വീണ്ടും കഴിക്കുന്നു. എന്നാൽ, നിങ്ങൾ സാധാരണ കഴിക്കുന്നതിനെക്കാൾ രുചിയിൽ വീട്ടിൽതന്നെ പൊറോട്ട തയ്യാറാക്കിയെടുക്കാം. അതും ആരോഗ്യത്തിന് യാതൊരുവിധ ദോഷവുമില്ലാതെ. ഈ ലയർ പൊറോട്ട തയ്യാറാക്കാൻ ഒരുപാട് സമയവും വേണ്ടിവരുന്നില്ല.

വീട്ടിൽ ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് ഈ പൊറോട്ട തയ്യാറാക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കേണ്ട രീതിയും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ചോറ് - 2 കപ്പ്

വെള്ളം - 1 കപ്പ്

മൈദ / ഗോതമ്പ് പൊടി - 4 കപ്പ്

ഉപ്പ് - ആവശ്യത്തിന്

എണ്ണ - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ചോറ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി ഒരു പാത്രത്തിലെടുത്ത് അതിലേക്ക് അരച്ചുവച്ചിരിക്കുന്ന ചോറും ഒരു ടേബിൾസ്‌പൂൺ എണ്ണയും ചേർത്ത് നന്നായി കുഴച്ചെടുത്ത് അര മണിക്കൂർ അടച്ച് വയ്‌ക്കുക. ശേഷം ചപ്പാത്തി പരത്തുന്നതുപോലെ കനം കുറച്ച് പരത്തുക. ഇതിനെ വീണ്ടും നാലായി മടക്കി അതിന് മുകളിൽ എണ്ണ പുരട്ടിക്കൊടുത്ത് വീണ്ടും ചതുരാകൃതിയിൽ പരത്തുക. ഇതിനെ ചൂടായ പാനിലിട്ട് നന്നായി വേവിച്ചെടുക്കുക. ചൂട് പോയാലും ഈ ലെയർ പൊറോട്ട നല്ല സോഫ്‌റ്റായിരിക്കുന്നതാണ്.