ഇന്നത്തെക്കാലത്ത് ഏറെ തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സുകളാണ് കോസ്‌മെറ്റോളജി, ഡയറ്റെറ്റിക്‌സ് എന്നിവ. ഈ രംഗത്ത് ലോകത്താകമാനം തൊഴിലവസരങ്ങളുണ്ട്. സ്വയം തൊഴിൽ സാദ്ധ്യതകളുമുണ്ട്.
പ്ലസ് ടു പൂർത്തിയാക്കിയവർക്ക് പൂനെയിലെ സിംബയോസിസ് സ്‌കിൽസ് ആൻഡ് പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ ബിഎസ്‌സി ബ്യൂട്ടി ആൻഡ് വെൽനെസ്സ്, ന്യൂട്രിഷണൽ സയൻസസ് ഓആന്റ് ഡയറ്റെറ്റിക്‌സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. എം എസ് സി ന്യൂട്രിഷണൽ സയൻസസ് ആന്റ് ഡയറ്റെറ്റിക്‌സ് പ്രോഗ്രാമും ഇവിടെയുണ്ട്. സ്‌കിൽ വികസനത്തിനും ഇന്റേൺഷിപ്പിനും പ്ലേസ്‌മെന്റിനും പ്രാധാന്യം നൽകുന്ന കോഴ്‌സാണിത്. മെരിറ്റ് വിലയിരുത്തി സ്‌കോളർഷിപ്പും ലഭിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.sspu.ac.in.
മികച്ച തൊഴിലിന് എൻ ടി ടി എഫ് കോഴ്‌സുകൾ
തലശേരിയിലെ നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (എൻ ടി ടി എഫ്) നിരവധി സ്‌കിൽ വികസന കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ടൂൾ എൻജിനിയറിംഗ് ആന്റ് ഡിജിറ്റൽ മാനുഫാക്ചറിംഗ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ് ആന്റ് എംബഡഡ് സിസ്റ്റംസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ, ഡിപ്ലോമ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് ഡാറ്റ സയൻസ്, മാനുഫാക്ചറിംഗ് ടെക്‌നോളജി, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്.
പഠനത്തിൽ 65 ശതമാനം പ്രാക്ടിക്കലും 35 ശതമാനം തിയറിക്കും പ്രാധാന്യം നൽകുന്ന കരിക്കുലമാണ് എൻ ടി ടി എഫിലേത്. ടൂൾ എൻജിനിയറിംഗിലും ഐടിയിലും മെക്കാട്രോണിക്‌സിലും ബി വോക് പ്രോഗ്രാമുകളുമുണ്ട്. എല്ലാ കോഴ്‌സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. www.nttftrg.com
അനിമേഷൻ കോഴ്‌സുകൾ
അനിമേഷനിൽ താല്പര്യമുള്ളവർക്ക് ബിഎസ്‌സി, എംഎസ്‌സി അനിമേഷൻ ആന്റ് വിഷ്വൽ ഇഫക്ട്‌സ് കോഴ്‌സുകൾക്ക് വിസ്മയാസ് മാക്‌സിൽ അപേക്ഷിക്കാം. കൊച്ചിയിലും തിരുവനന്തപുരത്തും കാമ്പസുകളുണ്ട്. പ്ലസ് ടു ഏത് ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാവുന്നതാണ്. www.vismayasmaxanimations.com.