f

ഷിംല: ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര മേഖല ഉൾപ്പെടെയുള്ള ചെറുകിട വ്യവസായങ്ങളെ ബി.ജെ.പി സർക്കാർ തകർക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കൊവിഡ് വാക്സിൻ കാരണം ആളുകൾ ഇപ്പോൾ മരിക്കുകയാണെന്നും ബി.ജെ.പി ഒരു നിർമ്മാതാവിൽ നിന്ന് 52 ​​കോടി സംഭാവന വാങ്ങിയെന്നും പ്രിയങ്ക പറഞ്ഞു. കുളുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. 'ഇന്ത്യ" സഖ്യം അധികാരത്തിൽ വന്നാൽ, സംസ്ഥാനത്തെ സ്ത്രീകൾക്ക് എല്ലാ മാസവും 10,000 രൂപ ലഭിക്കുമെന്ന് അവർ പറഞ്ഞു.