കമൽഹാസൻ നായകനായി ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിലെ 'നീലോർപ്പം' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. സിദ്ധാർത്ഥിന്റെയും രാകുൽ പ്രീത് സിംഗിന്റെയും പ്രണയഗാനമാണ് ഇത്. താമരൈ ആണ് ഗാനം എഴുതിയത്. അബി, ശ്രുതിക എന്നിവരാണ് ആലാപനം. നിമിഷ നേരം കൊണ്ട് ഹിറ്റ് ചാർട്ടിലേക്ക് ഗാനം ഇടം പിടിച്ചു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.കാജൽ അഗർവാൾ, എസ് ജെ സൂര്യ, ബോബി സിംഹ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ - അൻപറിവ്, പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ജി കെ എം തമിഴ് കുമരൻ.
ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് വിതരണം. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ.ജൂലായ് 12ന് റിലീസ് ചെയ്യും.പി .ആർ .ഒ ശബരി