olympics

പാരീസ് : പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടുന്ന ബോക്സിംഗ് താരങ്ങൾക്ക് കാഷ് അവാർഡ് നൽകുമെന്ന പ്രഖ്യാപനവുമായി ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ. കഴിഞ്ഞ വർഷം ബോക്സിംഗ് അസോസിയേഷനെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി വിലക്കിയതിനാൽ ഒളിമ്പിക്സിൽ ബോക്സിംഗ് മത്സരങ്ങളുടെ ന‌ടത്തിപ്പ് ഐ.ഒ.സി നേരിട്ടാണ്. എങ്കിലും ജേതാക്കൾക്ക് കാഷ് അവാർഡ് നൽകാനാണ് അസോസിയേഷന്റെ തീരുമാനം.

സ്വർണമെഡൽ ജേതാക്കൾക്ക് ഒരു ലക്ഷം ഡോളർ, വെള്ളിമെഡൽ ജേതാക്കൾക്ക് അരലക്ഷം ഡോളർ, വെങ്കല മെഡൽ ജേതാക്കൾക്ക് കാൽ ലക്ഷം ഡോളർ വീതം നൽകാനാണ് ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷന്റെ തീരുമാനം. നേരത്തെ അത്‌ലറ്റിക്സിൽ സ്വർണമെഡൽ നേടുന്നവർക്ക് അരലക്ഷം ഡോളർ പ്രൈസ് മണിയായി നൽകാൻ ലോക അത്‌ലറ്റിക്സ് ഫെഡറേഷൻ തീരുമാനിച്ചിരുന്നു. ‌ഈ പാത പിന്തുടർന്നാണ് ബോക്സിംഗ് ഫെഡറേഷന്റെ തീരുമാനം.