ചാടിത്തിമർത്ത്... അവധിക്കാലം അവസാനിച്ച് സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആഘോഷം കുളത്തിലേക്ക് മാറ്റി കുട്ടിക്കൂട്ടങ്ങൾ. മഴ തുടങ്ങിയതോടെ കുളങ്ങളും വയലുകളും വെള്ളം നിറഞ്ഞ് കുട്ടികളുടെ ഏരിയയായി മാറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് കീഴ്പ്പയ്യൂരിൽ നിന്നുള്ള ഒരു പുലർകാല കാഴ്ച.