anasuya

തെലുങ്ക് നടി അനസൂയ ഭരദ്വാജിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയിലെ ദാക്ഷായണി എന്ന കഥാപാത്രത്തിലൂടെയാണ് അവര്‍ മലയാളികള്‍ക്ക് സുപരിചിതയായത്. മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലെ ആനി ടീച്ചറുടെ വേഷത്തിലൂടെ അവര്‍ മലയാളത്തിലും അഭിനയിച്ചിരുന്നു.

ആനി ടീച്ചര്‍ എന്ന കഥാപാത്രത്തേയാണ് ഭീഷ്മപര്‍വ്വത്തില്‍ നടി അവതരിപ്പിച്ചത്. ഇപ്പോഴിതാ കുടുംബവുമൊത്ത് താരത്തിന്റെ അവധി ആഘോഷവും ഒപ്പം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

യാത്രകള്‍ക്കും സാമൂഹ്യ വിഷയങ്ങള്‍ക്കും വലിയ താത്പര്യം പ്രകടിപ്പിക്കാറുള്ള വ്യക്തിയാണ് അനസൂയ. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2 എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷത്തിലെ ഗ്ലാമര്‍ ചിത്രങ്ങള്‍ നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

പ്രായം 39 ആയെങ്കിലും അത്രയും തോന്നിക്കുന്നില്ലെന്നാണ് ഫോട്ടോയ്ക്ക് കീഴില്‍ ഭൂരിഭാഗം ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. ഫിറ്റ്‌നെസിന് വലിയ പ്രാധാന്യം നല്‍കുന്ന നടി ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ ജിമ്മിലെ പരിശീലനത്തിനായി സമയം കണ്ടെത്താറുണ്ട്.

View this post on Instagram

A post shared by Anasuya Bharadwaj (@itsme_anasuya)