crime

വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. ഈ മാസം 18ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടന്‍ കോളനി രോഹിത് മോന്‍ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയില്‍ ശക്തിവേല്‍ (20) എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ രോഹിത് മോന്‍ പരിചയപ്പെടുകയും പിന്നീട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു. ഇതിന് ഒത്താശ ചെയ്തതിനാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ക്കെതിരെ പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.