റഫ: റഫയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. കെട്ടിടത്തിൽ ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ഒരുക്കിയ കെണിയിൽ കുടുങ്ങിയാണ് മരണം. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നുപേരുടെ നില അതിഗുരുതരമാണ്. ഇവർ സഞ്ചരിച്ച സൈനിക വാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ഇസ്രയേൽ സൈനികർ തൊട്ടുചേർന്ന കെട്ടിടത്തിൽ അഭയം തേടുകയായിരുന്നു.
ഇവിടെ നേരത്തേ സ്ഥാപിച്ച ബോംബുകൾ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നാണ് സൈനികരുടെ മരണം. ഒരു സൈനികനെ കാണാതായിട്ടുമുണ്ട്. ഇസ്രായേൽ സൈനിക നിരയിൽ കൂടുതൽ ആൾനാശമുണ്ടെന്ന് ഖസ്സാം ബ്രിഗേഡ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല.