shwetha-menon

സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ശ്വേത മേനോൻ. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി തന്റെ വിശേഷങ്ങളൊക്കെ നടി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തന്റെ അസുഖ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ.

തനിക്ക് എന്താണ് സംഭവിച്ചതെന്ന് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുവെന്ന ആമുഖത്തോടെയാണ് നടി തന്റെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. തോൾ വേദനയാണ് താരത്തെ അലട്ടുന്നത്. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും താരം വെളിപ്പെടുത്തി.

എന്തുപറ്റിയെന്ന് ചോദിച്ച് വിളിച്ചവർക്കും സന്ദേശമയച്ചവർക്കും ശ്വേത നന്ദി പറയുകയും ചെയ്തു. ഫിസിയോ തെറാപ്പി ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നടി രോഗ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്.

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം

ഹായ് എല്ലാവർക്കും! എല്ലാ കോളുകൾക്കും സന്ദേശങ്ങൾക്കും നന്ദി. നിങ്ങളുടെ ഉത്കണ്ഠ എന്റെ ഹൃദയത്തെ സ്പർശിച്ചു. ഞാൻ ഇപ്പോൾ സുഖം പ്രാപിക്കുന്നു. പക്ഷേ എന്താണ് സംഭവിച്ചതെന്നതിനെപ്പറ്റി നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നീണ്ട യാത്രകൾക്ക് ശേഷം എന്റെ വലത് തോളിൽ പ്രശ്നമുണ്ടായി. കഴുത്തിൽ നിന്ന് വലതു കൈ വരെ എനിക്ക് വേദനയും ഇറുകലും അനുഭവപ്പെടുന്നു. കൈ ചലിപ്പിക്കാൻ ബുദ്ധിമുട്ട് തോന്നി.

പക്ഷേ, വിഷമിക്കേണ്ട! എന്റെ മാതാപിതാക്കളുടെ ഫിസിയോതെറാപ്പിസ്റ്റുകളായിരുന്ന ജേക്കബിന്റെയും മഞ്ജുവിന്റെയും മാർഗനിർദേശപ്രകാരം ഫിസിയോതെറാപ്പി ചെയ്യുന്നു.

View this post on Instagram

A post shared by Shwetha Menon (@shwetha_menon)