ദുൽഖർ സൽമാൻ നായകനായി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കർ സെപ്തംബർ 27ന് പ്രദർശനത്തിനെത്തും.തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുൽഖർ സാധാരണക്കാരനായ ബാങ്ക് കാഷ്യറുടെ വേഷത്തിൽ എത്തുന്നു.
തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് '. സിതാര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
മീനാക്ഷി ചൗധരിആണ് നായിക. ജി വി പ്രകാശ് സംഗീത സംവിധാനം നിർവഹിക്കുന്നു. നിമിഷ് രവി ആണ് ഛായാഗ്രഹണം . ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നവീൻ നൂലി എഡിറ്റിംഗും നിർവഹിക്കുന്നു.
ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ടീസർ കണ്ടതോടെ ചിത്രത്തിനായി ആവേശത്തിലാണ് ആരാധകർ. അവസാന ഘട്ട ചിത്രീകരണത്തിലാണ് . തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പി .ആർ. ഒ ശബരി.