ഇ .എം അഷ്‌റഫ് കഥയും സംവിധാനവും നിർവഹിക്കുന്ന ഇന്ത്യയിലെ ആദ്യ എ ഐ സിനിമ മോണിക്ക ഒരു എ ഐ സ്റ്റോറി ജൂൺ 21ലേക്ക് റിലീസ് നീട്ടി. ഇന്ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം.
ഹൈപ്പർ ആക്റ്റീവ് ആയ ഒരു കുട്ടി ഇൻറർനെറ്റിൽ പരിചയപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ സ്നേഹിക്കുന്ന കഥയിൽ എ ഐ ആയി അമേരിക്കൻ മോട്ടിവേറ്റർ അപർണ മൾബറി അഭിനയിക്കുന്നു .കുട്ടിയായി ശ്രീപദും മജീഷ്യനായി ഗോപിനാഥ് മുതുകാട് എത്തുന്നു
കണ്ണൂർ ശ്രീലത ,സിനി എബ്രഹാം , ജ്യോതി , ശുഭ ,മണികണ്ഠൻ, മൻസൂർ പള്ളൂർ , പ്രസന്നൻ പിള്ള, കന്നഡ സംവിധായകൻ സന്ദേശ് ഷെട്ടി , അജയൻ അനിൽ എന്നിവരാണ് മറ്റു അഭിനേതാക്കൾ .
മാമുക്കോയ അവസാനമായി അഭിനയിച്ചു റിലീസായ ഉരു എന്ന ചിത്രത്തിനുശേഷം ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്.
ഗ്രാഫിക്സിനു പ്രാധാന്യമുള്ള ചിത്രത്തിൽ പശ്ചാത്തല സംഗീതം നൽകുന്നത് റോണി റാഫേലാണ് . പ്രഭാ വർമ്മയുടെ വരികൾക്ക് യുനാസിയോ സംഗീതം നൽകുന്നു. മൻസൂർ പള്ളൂർ എഴുതിയ പ്രൊമോഷൻ ഗാനം ആലപിക്കുന്നത് അപർണ മൾബെറിയാണ്. ആദ്യമായാണ് മലയാളത്തിൽ അമേരിക്കൻ വംശജ ഒരു ഗാനം ആലപിക്കുന്നത് . സാംസ് പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം തന്ത്ര മീഡിയ തിയേറ്റിൽ എത്തിക്കുന്നു . പി.ആർ. ഒ പി.ശിവപ്രസാദ്.