താരങ്ങൾ ആളുകളോട് സംസാരിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നടി നിവേദ പീതുരാജ് പൊലീസിനോട് തർക്കിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. എവിടെയാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമല്ല.
കാറിൽ പോകുന്നതിനിടെ നടിയെ പൊലീസ് തടയുന്നു. ചുരിദാറാണ് താരത്തിന്റെ വേഷം. കാറിന്റെ ഡിക്കി തുറക്കാൻ നടിയോട് പൊലീസ് ആവശ്യപ്പെടുന്നു. എന്നാൽ അവർ അതിന് തയ്യാറാകാതെ തർക്കിക്കുകയാണ്. പൊലീസിന് നേരെ വിരൽ ചൂണ്ടി സംസാരിക്കുന്നതൊക്കെ വീഡിയോയിൽ കാണാം.
വണ്ടിയുടെ ബുക്കും പേപ്പറുമൊക്കെ കൃത്യമാണെന്നും തനിക്ക് ലൈസൻസുണ്ടെന്നും താരം പറയുന്നു. എന്നാൽ ഡിക്കി ഓപ്പൺ ചെയ്യണമെന്ന് പൊലീസ് ആവർത്തിക്കുകയാണ്. ഇതിനിടെ വീഡിയോ ഷൂട്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നടി ഫോൺ തട്ടിപ്പറിക്കുകയാണ്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, ഇത് ഏതെങ്കിലും പുതിയ ചിത്രത്തിന്റെയോ മറ്റോ പ്രമോഷൻ ആണെന്ന രീതിയിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. വീഡിയോയിലുള്ളത് യഥാർത്ഥ പൊലീസുകാരല്ലെന്നും, അവർ യൂണിഫോം ധരിച്ചിരിക്കുന്നത് ശരിയായ രീതിയിലല്ലെന്നും കമന്റുകൾ വരുന്നുണ്ട്. എന്നൽ നടി ഇതുവരെ ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നിവേദ ശ്രദ്ധേയയായത്.
Actress #NivethaPethuraj argued and hesitated to open backside trunk of the car and scolded the recorded person...
— Anchor_Karthik (@Karthikkkk_7) May 29, 2024
Her expressions made Policemen to doubt on herself...#Tollywood #NivethaPethuraj #Police pic.twitter.com/49W6DNPcdL