-railway

ന്യൂ‌ഡൽഹി: ഇന്ന് അർദ്ധരാത്രി മുതൽ റെയിൽവേയിൽ 63 മണിക്കൂർ നീണ്ട മെഗാ ബ്ലോക്ക് ഉണ്ടായിരിക്കുമെന്ന് അറിയിച്ച് സെൻട്രൽ റെയിൽവേ. 930 ലോക്കൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ദക്ഷിണ മുംബയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി), താനെ സ്റ്റേഷൻ എന്നീ രണ്ട് പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ‌്ഫോം വിപുലീകരണം നടക്കുന്നതിനാലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച വെെകിട്ട് 3.30 ഓടെ അവസാനിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു.

സിഎസ്എംടി പ്ലാറ്റ്‌ഫോമുകൾ നീട്ടുകയും താനെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകൾ വീതികൂട്ടുകയും

ചെയ്യുന്ന പശ്ചാത്തലത്തിലാണ് ട്രെയിനുകൾ റദ്ദാക്കിയത്. പ്രതിദിനം 1,800 ലോക്കൽ ട്രെയിൻ സർവീസുകൾ ഇതിലൂടെ സർവീസ് നടത്തുന്നത്. അവയ്ക്ക് തടസം ഏർപ്പെടുമെന്നും റെയിൽവേ അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ മുംബയിലെ ഡിവിണൽ റെയിൽവേ മാനേജർ രജനീഷ് ഗോയൽ വാർത്താസമ്മേളത്തിൽ അറിയിച്ചിട്ടുണ്ട്.

930 ലോക്കൽ ട്രെയിനുകളാണ് റദ്ദാക്കുന്നത്. അതിൽ 161 എണ്ണം വെള്ളിയാഴ്ചയും 534 എണ്ണം ശനിയാഴ്ചയും 235 എണ്ണം ഞായറാഴ്ചയുമാണ് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ 444 സബർബർ സർവീസുകളും റദ്ദാക്കി. ലോക്കൽ ട്രെയിൻ സർവീസുകൾക്ക് പുറമെ ദീർഘദൂര ട്രെയിനുകളെയും മെഗാ ബ്ലോക്ക് ബാധിക്കും. 72 മെയിൽ - എക്സ്പ്രസ് ട്രെയിനുകളും 956 സബർബർ ട്രെയിനുകളും വെള്ളിയാഴ്ച റദ്ദാക്കാൻ സാദ്ധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു. സ്ഥിരമായി താനെ സ്റ്റേഷനിൽ എത്തുന്ന ട്രെയിനുകൾ അതിന് മുൻപത്തെ സ്റ്റേഷനുകളിൽ വച്ച് സർവീസ് അവസാനിപ്പിക്കും. ട്രെയിനുകളുടെ എണ്ണം കുറയുന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.