യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ ഒമർ ലുലുവിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ഇരുവരും ബിഗ് ബോസ് സീസൺ 5ലെ മത്സരാർത്ഥികളായിരുന്നു.
ഒമർ ലുലുവുമായി ബന്ധപ്പെട്ട കേസിലെ യുവനടി ആരാണെന്ന് വ്യക്തമാക്കാത്തതുകൊണ്ട് മലയാള സിനിമയിലെ യുവനടിമാരെല്ലാം സൈബർ ബുള്ളിയിംഗ് കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് അഖിൽ മാരാർ പറഞ്ഞു.
'ബിഗ് ബോസിലെ ശോഭാ വിശ്വനാഥിന്റെ ഏറെ പ്രിയപ്പെട്ട ഒമർ ഇക്കയാണ് പീഡനക്കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്ത്രീകൾക്കുവേണ്ടി എപ്പോഴും വാദിക്കുന്നയാളാണ് ദിയ സന. ഒമർ ലുലുവിന്റെ അസിസ്റ്റന്റ് ഡയറക്‌ടറായി പ്രവർത്തിച്ച ദിയ സന ഒമറിനെ ഗുരുവായി കാണുന്നയാളാണ്. കേരളത്തിലെ എല്ലാ പെൺകുട്ടികളെയും രക്ഷിക്കാൻ ശ്രമിച്ച ഇവർ രണ്ടുപേരും ഒമർ ലുലു ഏത് യുവനടിയെയാണ് പീഡിപ്പിച്ചതെന്ന് വാർത്താ മാദ്ധ്യമങ്ങളോട് വ്യക്തമാക്കാൻ പറയണമെന്ന് അപേക്ഷിക്കുകയാണ്. ഇരുവരും ബിഗ് ബോസിലെ സ്‌ത്രീകളെ മാത്രമല്ല, എല്ലാ സ്ത്രീകളെയും രക്ഷപ്പെടുത്തണം'- അഖിൽ മാരാർ ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് വീഡിയോയിലൂടെയായിരുന്നു ആവശ്യപ്പെട്ടത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അവസരം കൊടുക്കാൻ വേണ്ടി ഒമർ ലുലു ഒരു യുവനടിയെ പീഡിപ്പിച്ചു എന്ന വാർത്ത കേട്ടു... യുവനടി ആരാണെന്ന് പറയാത്തത് കൊണ്ട് കേരളത്തിലെ എല്ലാ യുവ നടിമാരും സംശയത്തിൽ നിഴലിൽ ആവും എന്നാണല്ലോ പുതിയ വാദം...
ബിഗ് ബോസ്സിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും.. അല്ലെങ്കിൽ എത്ര കുട്ടികളുടെ ജീവിതം തകരും...
വെളിപ്പെടുത്തു...