പാലക്കാട്: കടമ്പഴിപ്പുറത്ത് അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂർ ഉളിയങ്കൽ പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്‌മി (38) അയൽവാസി ദിപേഷ് (38) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
വിഷം കഴിച്ചുള്ള മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിൻ തോട്ടത്തിൽ വളം സൂക്ഷിക്കാനായി നിർമിച്ച ഷെഡ്ഡിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ഹെൽപ് ലെെൻ നമ്പറിൽ വിളിക്കുക. നമ്പറുകൾ - 0471 - 2552056, 1056 )