മോക്സിക്കോ സിറ്റി: മെക്‌സിക്കോയിലെ തെക്കൻ ഗ്വെറെറോയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മേയർ സ്ഥാനാർത്ഥി വെടിയേറ്റ് മരിച്ചു, മേയർ സ്ഥാനാർത്ഥി ആൽഫ്രെഡോ കാബ്രേരയാണ് ബുധനാഴ്ച കൊയൂക്ക ഡി ബെനിറ്റസ് പട്ടണത്തിൽ കൊല്ലപ്പെട്ടത്. പ്രചാരണ റാലിക്കിടെ ഒരു വ്യക്തി ആൽഫ്രെഡോയുടെ അടുത്ത് എത്തി നിരവധ തവണ വെടിവെയ്ക്കുകയായിരുന്നു. ജൂൺ 2-ന് പ്രസിഡന്റഷ്യൽ പ്രാദേശിക തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് കബ്രേരയുടെ കൊലപാതകം. പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 22 പേരെങ്കിലും സെപ്റ്റംബറിന് ശേഷം കൊല്ലപ്പെട്ടതായി സർക്കാർ ചൊവ്വാഴ്ച അറിയിച്ചു.
ചൊവ്വാഴ്ച്ച മൊറേലോസിൽ ഒരു മേയർ സ്ഥാനാർത്ഥി കൊല്ലപ്പെടുകയും പടിഞ്ഞാറൻ ജാലിസ്കോയിൽ ഒരാൾക്ക് വെടിയേറ്റ് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
ഗുറേറോ ഗവർണർ എവ്‌ലിൻ സൽഗാഡോ കൊലപാതകത്തെ അപലപിച്ചു, ഉത്തരവാദിത്തപ്പെട്ട വ്യക്തികൾക്കെതിരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സ്റ്റേറ്റ് പ്രോസിക്യൂട്ടറോട് ആവശ്യപ്പെടുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു.
പ്രോസിക്യൂട്ടറുടെ റിപ്പോർട്ടുകൾ അനുസരിച്ച് അക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്നു.