bonnucci

റോം: ഇറ്റാലിയൻ ഡിഫൻഡർ ലിയനാഡോ ബൊന്നൂച്ചി ക്ളബ് ഫുട്‌ബാളിനോടും വിടപറഞ്ഞു. ദീർഘകാലം ഇറ്റാലിയൻ ക്ലബ് യുവന്റസിനുവേണ്ടി കളിച്ചിരുന്ന ബൊന്നൂച്ചി ഈ ജനുവരിയിൽ തുർക്കി ക്ലബ്ബായ ഫെനർബാഷെയിലെത്തിയിരുന്നു. ഞായറാഴ്ച ഇസ്താംബുൾ സ്പറിനെതിരെയായി

രുന്നു ബൊന്നൂച്ചിയുടെ അവസാന മത്സരം. മത്സരത്തിൽ ഫെനർബാഷെ 6-0ന് വിജയിച്ചു

2005ൽ ഇന്റർമിലാനിലാണ് ബൊന്നൂച്ചി കരിയർ തുടങ്ങിയത്. യുവന്റസിനായി 12 സീസണുകളിലായി 502 മത്സരങ്ങളിൽ കുപ്പായമണിഞ്ഞു. 37 ഗോളുകളും എട്ട് സെരി എ ട്രോഫികൾ ഉൾപ്പെടെ 19 കിരീടങ്ങളും നേടി. എ.സി. മിലാൻ, ട്രെവിസോ, പിസ, ബാരി, യൂണിയൻ ബെർലിന്‍ ക്ലബുകളിലും കളിച്ചു. ഇറ്റാലിയൻ ദേശീയ ടീമിനായി 121 മത്സരങ്ങളിൽ കളത്തിലിറങ്ങി. 2010, 2014 ലോകകപ്പ് ടീമുകളിലും 2021ൽ ഇറ്റലി വിജയിച്ച യൂറോ കപ്പ് ടീമിലും അംഗമായിരുന്നു.