h

വാഷിംഗ്ടൺ: ഗാസയിലെ വംശഹത്യക്ക് പരസ്യ പിന്തുണ നൽകി അമേരിക്കൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി. ഇസ്രയേൽ മിസൈലിൽ 'അവരെ തീർത്തേക്ക്' (FINISH THEM) എന്നെഴുതി ഒപ്പിടുന്നതിന്റെ ദൃശ്യങ്ങളാണ് ഹേലി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇസ്രയേലിലെ ഐക്യരാഷ്ട്രസഭയുടെ മുൻ അംബാസിഡർ ഡാനി ഡാനനും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

ഇസ്രയേലിൽ ഒരാഴ്ച്ചയായി സന്ദർശനം നടത്തുകയാണ് ഹേലി. '' ഫിനിഷ് ദെം. അമേരിക്ക ലവ് ഇസ്രയേൽ എന്ന് തന്റെ പേരോടൊപ്പമാണ് മിസൈലിൽ കുറിച്ചത്. വിവാദമായായെങ്കിലും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹേലി. അവരെ തീർക്കണമെന്ന തന്നെയാണ് ഞാൻ പറഞ്ഞത്. ഹമാസിനെ തീർത്തേ പറ്റു. ഹമാസിനെ തോൽപ്പിക്കും വരെ ഇസ്രയേൽ യുദ്ധം തുടരുകതന്നെ വേണം. ഇനി ഇത്തരം പ്രവർത്തികൾ ഉണ്ടാകില്ലെന്ന് ഇസ്രയേൽ ഉറപ്പുവരുത്തുകയും വേണംഎന്ന് ഹേലി പറഞ്ഞു. അമേരിക്ക എന്നും ഇസ്രയേലിനൊപ്പം നിൽക്കുമെന്നും അവർ കൂട്ടിചേർത്തു. സ്പെയ്ൻ അടക്കമുള്ള രാജ്യങ്ങൾ വിമർശമവുമായി മുന്നോട്ടവന്നു. യുദ്ധ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പാലസ്തീനിലെ സാധാരണക്കാ‌ർ സംരക്ഷികപ്പെടണമെന്നും മനുഷ്യാവകാശ സംഘടയായ ആംനസ്റ്റി ഇൻറ്റർണഷണൽ രംഗത്തെത്തി.

24 മണിക്കൂറിൽ 53 പേർ കൊല്ലപ്പെടുകയും 357 പേർക്ക് പരിക്കേറ്റതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റാഫയിൽ രൂക്ഷമായ പോരാട്ടവും ഇസ്രയേൽ ബോംബാക്രമണവും തുടരുന്നു. ഇസ്രയേൽ ആക്രമണത്തിൽ 37 പാലസ്തീനികൾ കൊല്ലപ്പെട്ടു. റാഫയുടെ പടിഞ്ഞാറ് ഭാഗത്തുള്ള താൽ അസ്-സുൽത്താനിൽ പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, പാലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിലെ രണ്ട് പാരാമെഡിക്കൽ ഉദ്യോഗസ്ഥരെ ഇസ്രയേൽ വ്യോമസേന ബോംബെറിഞ്ഞ് കൊലപ്പെടുത്തി.
ഒക്‌ടോബർ 7 മുതൽ ഗാസയ്‌ക്കെതിരായ ഇസ്രയേൽ യുദ്ധത്തിൽ കുറഞ്ഞത് 36,224 പാലസ്തീനികൾ കൊല്ലപ്പെടുകയും 81,777 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ചവരുടെ എണ്ണം കുറഞ്ഞത് 1,139 ആണ്, നൂറുകണക്കിന് ആളുകൾ ഇപ്പോഴും ഗാസയിൽ ബന്ദികളാണ്.