സിംഗപ്പുർ സിറ്റി : സിംഗപ്പുർ ഓപ്പൺ ബാഡ്മിന്റൺ വനിതാ ഡബിൾസിൽ ലോക രണ്ടാം നമ്പർ ദക്ഷിണ കൊറിയൻ സഖ്യത്തെ തോൽപ്പിച്ച് ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം. പ്രീ ക്വാർട്ടറിൽ 21-9,14-21,21-15 എന്ന സ്കോറിന് ബീക്ക് ഹേ നാ - ലീ സോ ഹീ സഖ്യത്തെയാണ് മലയാളിയായ ട്രീസയും പുല്ലേല ഗോപിചന്ദിന്റെ മകളായ ഗായത്രിയും ചേർന്ന് തോൽപ്പിച്ചത്.
ഇന്ത്യൻ വനിതാ താരം പി.വി സിന്ധു വനിതാ സിംഗിൾസിന്റെ പ്രീക്വാർട്ടറിൽ പുറത്തായി. മുൻ ഒളിമ്പിക് ചാമ്പ്യൻ കരോളിന മാരിനാണ് സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ : 21-13,11-21,20-22. അവസാന ഗെയിമിൽ 18-15ന് ലീഡ് ചെയ്തിട്ടും സിന്ധു കളി തോൽക്കുകയായിരുന്നു. പുരുഷ വിഭാഗത്തിൽ മലയാളി താരം എച്ച്.എസ് പ്രണോയ് ജാപ്പനീസ് താരം കെന്റ നിഷിമോട്ടയോട് തോറ്റ് പുറത്തായി. സ്കോർ : 13-21,21-14,15-21.