വെസ്റ്റ് ബാങ്ക്: വെസ്റ്റ്ബാങ്കിലെ നബ്‍ലസിൽ കാർ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് ഇസ്രയേൽ സൈനികർ മരിച്ചു. സ്റ്റാഫ് സർജൻറുമാരായ എലിയ ഹിലേൽ (20), ഡീഗോഹർസജ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച്ച രാവിലെയാണ് കഫീർ ബ്രിഗേഡിന്റെ നഹ്ഷോൺ ബറ്റാലിയൻ അംഗങ്ങളായ ഇരുവരും മരണത്തിന് കീഴടങ്ങിയത്. നബ്‍ലസിലേക്കുള്ള പ്രവേശന കവാടമായ ഇറ്റാമറിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രത്തിന് സമീപമാണ് ഇരുവരെയും വാഹനം ഇടിച്ചിട്ടത്.