കൊച്ചി: മൂന്ന് ദിവസം ഉയർന്നുനിന്ന സ്വർണവില ഇന്നലെ ഇടിഞ്ഞു. പവന് 320രൂപ താഴ്ന്ന് സ്വർണവില 53,360യിലെത്തി. ഗ്രാം വില 40 രൂപ കുറഞ്ഞ് 6,670 രൂപയായി.
ബുധനാഴ്ച്ച സംസ്ഥാനത്തെ സ്വർണവിലയിൽ വർദ്ധനയുണ്ടായിരുന്നു. ഒരു പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വില കൂടിയത്. പവന് 53,680 രൂപയും ഗ്രാമിന് 6,710 രൂപയുമായിരുന്നു വില.
ചൊവ്വാഴ്ച്ചയുംപവന് 53,480 രൂപയും, ഗ്രാമിന് 6,685 രൂപയുമായിരുന്നു വില. ഒരു പവൻ സ്വർണ്ണത്തിന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. രണ്ട് ദിവസങ്ങളിലായി പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് വില ഉയർന്നത്.
യു.എസിലെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങൾ
പുറത്ത് വരുന്നതോടെ ഫെഡറൽ റിസർവിന്റെ പലിശകുറയ്ക്കൽ സംബന്ധിച്ച വ്യക്തതയുണ്ടാകും. ഇത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.