ബംഗളൂരു: ബംഗളൂരുവിലെ സോളദേവനഹള്ളിയിൽ ഫ്ലാറ്റിൽ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തിയ നാല് മലയാളി യുവാക്കൾ അറസ്റ്റിൽ. പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണ് അറസ്റ്റിലായത്. സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ ഫ്ലാറ്റിൽ കയറിയത്. ഫ്ലാറ്റിലുണ്ടായിരുന്ന 90,000 രൂപ കവർന്നു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. വിദ്യാർത്ഥികളെയാണ് ഇവർ ഫ്ലാറ്റിൽ കയറി ഭീഷണിപ്പെടുത്തിയത്.