health

തിരക്കേറിയ ജീവിതചര്യകള്‍ക്കിടയിലും ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. ഇതിനായി മണിക്കൂറുകള്‍ വ്യായാമത്തിനായി മാറ്റിവയ്ക്കാറുമുണ്ട്. എന്നാല്‍പ്പോലും ചിട്ടയല്ലാത്ത ഭക്ഷണക്രമീകരണം പൊണ്ണത്തടിയിലേക്കും അതിലൂടെ ജീവിതശൈലി രോഗങ്ങളിലേക്കും നമ്മളെ കൊണ്ടെത്തിക്കാറുണ്ട്. ഭാരം കുറയ്ക്കുകയെന്നാല്‍ അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ ജിമ്മുകളില്‍ ഉള്‍പ്പെടെ ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ചില കാര്യങ്ങള്‍ കൂടി ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇതിനായി അടുക്കളയില്‍ സുലഭമായി കിട്ടുന്ന ഒരു സാധനം കൊണ്ടുള്ള ചായ വളരെ ഫലപ്രദമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മാര്‍ക്കറ്റില്‍ വളരെ എളുപ്പത്തില്‍ കിട്ടുന്ന കറുവപ്പട്ടയാണ് ഇതിന് പ്രധാനമായും ആവശ്യം. ഇതുകൊണ്ടുള്ള ചായ കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം വളരെ പെട്ടെന്ന് കുറയുന്നത് കാണാം. ഈ രീതി സ്വീകരിക്കുന്നതിലൂടെ ലഘുഭക്ഷണം കഴിക്കാനുള്ള ആസക്തി ദീര്‍ഘനേരത്തേക്ക് നിയന്ത്രിക്കപ്പെടുന്നുവെന്നതാണ് മികച്ച ഫലം കിട്ടുന്നതിനുള്ള കാരണം.

കറുവപ്പട്ട ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഒപ്പം കുടലിന്റെ അവസ്ഥയ്ക്ക് ഗുണകരമായി മാറുകയും ചെയ്യുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം കറുവപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം കുറയ്ക്കാനും സഹായകമാണ്. കറുവപ്പട്ട ചായ തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ വെള്ളം, കറുവപ്പട്ട, പഞ്ചസാര, തേയില, ഇഞ്ചി, പുതിനയില എന്നിവയാണ്.

നല്ലപോലെ വെള്ളം തിളപ്പിച്ച ശേഷംഅതിലേക്ക് തേയില, കറുവപ്പട്ട, ഇഞ്ചി, പുതിനയില, ഇഞ്ചി എന്നിവ ചേര്‍ക്കുക. ഇതിന് ശേഷം നന്നായി അരിച്ചെടുത്ത ശേഷം പഞ്ചസാര (ആവശ്യമുണ്ടെങ്കില്‍) ചേര്‍ത്ത് കഴിക്കാം. എന്നാല്‍ സാധാരണ ചായ കുടിക്കുന്നത് പോലെ ദിവസവും നിരവധി തവണ ഇത് കുടിക്കാനോ അളവില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കാനോ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.