കന്യാകുമാരി : കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം തുടങ്ങി. കന്യാകുമാരിയിൽ സൂര്യാസ്തമയവും കണ്ട് ക്ഷേത്രദർശനവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ധ്യാനം ആരംഭിച്ചത്. ക്ഷേത്രദർശനത്തിനെത്തിയ മോദി ആരതി തൊഴുത് പൂജാരിയിൽ നിന്ന് ഷാളും പ്രസാദവും സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് ധ്യാനത്തിന് തുടക്കമിട്ടത്.
ഇന്ന് വൈകിട്ട് തുടങ്ങിയ ധ്യാനം മറ്റന്നാൾ ഉച്ചവരെ നീളും. ബോട്ട് വഴിയാണ് അദ്ദേഹം വിവേകാനന്ദപ്പാറയിലെ സ്മാരകത്തിൽ എത്തിയത്. ഇന്ന് മുതൽ ഒന്നാം തീയതി ഉച്ചവരെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം തീരുന്ന ദിവസമാണിന്ന്. ജൂൺ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പു കാലയളവുകളിലും നരേന്ദ്രമോദി സമാനമായ രീതിയിൽ പ്രചാരണത്തിനുശേഷം രണ്ടുദിവസത്തോളം ധ്യാനം നടത്തിയിരുന്നു. രണ്ട് തവണയും ഉത്തരാഖണ്ഡിൽ ആയിരുന്നു ധ്യാനം. അതേസമയം, മോദിയുടെ ധ്യാനം മറ്റൊരു തരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി എ.ഐ.സി.സി ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ധ്യാന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡി.എം.കെയും നിവേദനം നൽകി. അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ തമിഴ്നാട് ഘടകം മേധാവി കെ സെൽവപെരുന്തഗൈയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
ഇന്ന് വൈകീട്ട് തുടങ്ങിയ ധ്യാനം മറ്റന്നാൾ ഉച്ച വരെ നീളും. ബോട്ട് വഴിയാണ് അദ്ദേഹം വിവേകാനന്ദപ്പാറയിലെ സ്മാരകത്തിൽ എത്തിയത്.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് കന്യാകുമാരി. സന്ദർശകർക്ക് രണ്ട് ദിവസം പ്രവേശനമുണ്ടാകില്ല.ലോക്‌സഭാ തെരഞ്ഞെടുപ്പ് അവാസനഘട്ടത്തിന്റെ പ്രചാരണത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തിയത്. റോഡ് ഷോയും റാലികളുമായി ഈ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ഇരുനൂറോളം പ്രചാരണ പരിപാടികൾ പൂർത്തിയാക്കി.ധ്യാനം കഴിഞ്ഞ് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് അദ്ദേഹം മടങ്ങും.
തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തിൽ ഡൽഹിയിലേയ്ക്ക്. ഈ ദിവസങ്ങളിൽ സന്ദർശകർ വിവേകാനന്ദപ്പാറയിലെത്തരുതെന്ന് നിർദേശമുണ്ട്. സമീപത്തെ കടകളുടെ പ്രവർത്തിന് നിയന്ത്രണമുണ്ട്. 1,000 പൊലീസുകാരെ വിന്യസിച്ചു. കൂടാതെ കോസ്റ്റൽ പൊലീസിന്റെ പട്രോളിങ് സംഘവും.2014ൽ പ്രതാപ്ഗഡിലും 2019ൽ കേദാർനാഥിലെ രുദ്ര ഗുഹയിലുമായിരുന്നു തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ മോദി.
രാജ്യത്തിന്റെ തെക്കിനെയും വടക്കിനെയും ഒന്നിച്ചു നിർത്തുകയെന്ന സന്ദേശം മുന്നോട്ടുവയ്ക്കുക, വിശ്വാസരാഷ്ട്രീയം, കൊൽക്കത്ത മേഖലയുൾപ്പെട്ട 9 സീറ്റുകൾ വിധിയെഴുതുന്നതിന് മുൻപ് ബംഗാളിന്റെ വികാരമായ വിവേകാനന്ദനെ ഉയർത്തിപ്പിടിക്കുക കൂടി വിവേകാനന്ദപ്പാറയിലെ ധ്യാനത്തിനുണ്ട്.