jabir

ചെന്നൈ : ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യൻ ഗ്രാൻപ്രീ അത്‌ലറ്റിക്സിന്റെ രണ്ടാം പാദത്തിൽ പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി ജാബിർ സ്വർണം നേടി. 49.94 സെക്കൻഡിലാണ് ജാബിർ ഫിനിഷ് ചെയ്തത്.എന്നാൽ ഒളിമ്പിക് യോഗ്യത നേടാൻ കഴിഞ്ഞില്ല. സീസണിൽ ആദ്യത്തെ റേസിനാണ് ജാബിർ ഇറങ്ങിയത്.

പുരുഷ വിഭാഗം 5000 മീറ്ററിൽ കേരളത്തിന്റെ ആനന്ദ് കൃഷ്ണ വെള്ളിനേടി.ഉത്തരാഖണ്ഡിന്റെ ദീപക് ഭട്ടിനാണ് സ്വർണം. പുരുഷ പോൾവാട്ടിൽ കേരളത്തിന്റെ സിദ്ധാർത്ഥ് എ.കെ വെങ്കലം നേ‌ടിയപ്പോൾ വനിതാ പോൾവാട്ടിൽ മരിയ ജയ്സണ് വെള്ളി ലഭിച്ചു. വനിതകളുടെ 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും തമിഴ്നാടിന്റെ വിദ്യ രാംരാജ് സ്വർണം നേടി.