s

ലുബ്‍ലിയാന: സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങളുടെ ചുവടുപിടിച്ച് പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവി അംഗീകരിച്ച് സ്ലൊവീനിയയും. സ്ലൊവീനിയൻ ഗവൺമെന്റ് പാലസ്തീന് അംഗീകാരം നൽകി. എന്നാൽ പാർലമെന്റിന്റെ അനുമതി കൂടി നൽകണം. പ്രധാനമന്ത്രി റോബർട്ട് ഗൊലോബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘പാലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനത്തിന് തന്റെ സർക്കാർ അംഗീകാരം നൽകി’ -അദ്ദേഹം തലസ്ഥാനമായ ലുബ്‍ലിയാനയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറയുകയായിരുന്നു.