തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ തൈക്കാട് സമിതി ഹാളില്‍ മെയ് 31, ജൂണ്‍ 1 തീയതികളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യമായി സംഘടിപ്പിക്കുന്ന സ്‌കോപ്പോസ് 2024 കരിയര്‍ ഗൈഡന്‍സ് വര്‍ക്ക് ഷോപ്പിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ നാളെ (വെള്ളി) രാവിലെ 9 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് എത്തിച്ചേരും.
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന വര്‍ക്ക് ഷോപ്പില്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്., കരിയര്‍ ഗുരു ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍, തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ നിതിന്‍രാജ്‌ഐ.പി.എസ്, ആര്‍ പാര്‍വതീ ദേവി, ഡോ. ആശാ വിജയന്‍, ഡോ. വി.എ. അരുണ്‍കുമാര്‍, ഡോ. ഷാജി, അഫ്‌സല്‍ സ്‌കറിയ ഐ.എഫ്.എസ്., സംഗീത്, മാളവിക എന്നിവര്‍ തുടര്‍വിദ്യാഭ്യാസത്തിലും ഭാവി തൊഴില്‍ മേഖലകളിലും കുട്ടികള്‍ക്ക് അവരവരുടെ അഭിരുചിക്കനുസരിച്ച് മാര്‍ഗരേഖ നല്‍കുന്നതിനുള്ള ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.