gopi-sundar

കഴിഞ്ഞ ദിവസമായിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ നാൽപ്പത്തിയേഴാം ജന്മദിനം. മോഡലും നടിയുമായ അഞ്ജന മോഹൻ അടക്കം നിരവധി പേർ അദ്ദേഹത്തിന് സോഷ്യൽ മീഡിയയിലൂടെയും മറ്റും ആശംസകൾ നേർന്നു. 'ഹാപ്പി ബർത്ത് ഡേ ഗോപിയേട്ടാ' എന്ന അടിക്കുറിപ്പോടെ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രമാണ് അഞ്ജന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

മോഡൽ താര നായരും ഗോപി സുന്ദറിന് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്. ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ഫോട്ടോ ഫെയിമാണ് താര സമ്മാനമായി നൽകിയത്. നിങ്ങളൊരു രത്നമാണെന്നും കൂടെയുള്ളതിന് നന്ദിയുണ്ടെന്നുമാണ് ഫ്രെയിമിലുള്ളത്. നിരവധി ആരാധകരും പിറന്നാൾ ആശംസ നേർന്ന് കമന്റ് ചെയ്‌തിട്ടുണ്ട്.

instagram

ഉസ്‌താദ്‌ ഹോട്ടലിലെ ഉൾപ്പടെ മലയാളികൾക്ക് ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.

ആദ്യ ഭാര്യയുമായി ബന്ധം വേർപിരിയുന്നതിനു മുൻപാണ് ഗായിക അഭയ ഹിരൺമയിയും ലിവിങ് ടുഗെതർ റിലേഷൻഷിപ്പ്. അഭയയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതുമെല്ലാം സമൂഹമാദ്ധ്യമത്തിലൂടെ ആരാധകർ അറിഞ്ഞതാണ്. അമൃതയുമായി വേർപിരിഞ്ഞു എന്ന തരത്തിൽ പിന്നീട് വാർത്തകൾ വന്നു. തുടർന്ന് ഏറെ ട്രോളുകളും വിമർശനങ്ങളും ഗോപി സുന്ദറിന് നേരിടേണ്ടി വന്നു.

പെരുമാനി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് മയോനിയെന്ന സുഹൃത്തിനൊപ്പമായിരുന്നു ഗോപി സുന്ദർ എത്തിയത്. കൊച്ചി ലുലു മാളിലായിരുന്നു പരിപാടി. മയോനിയെന്ന പ്രിയ നായർക്കൊപ്പം എത്തിയ ഗോപി സുന്ദറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലെ വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്. നേരത്തെ പ്രോഗ്രാമിന് തയ്യാറെടുക്കുന്നതിന്റെയും യാത്രയുടെയും ദൃശ്യങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഗായികയും നർത്തകിയും മോഡലും നടിയുമായ അദ്വൈത പദ്‌മകുമാറിനൊപ്പം ഉത്തർപ്രദേശിലെ വൃന്ദാവനിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ നേരത്തെ ഗോപി സുന്ദർ പങ്കുവച്ചിരുന്നു. പുതിയ കൂട്ടുകാരിയാണോ എന്ന് ഗോപി സുന്ദറിനോട് അന്ന്‌ ആരാധകർ ചോദിച്ചിരുന്നു.