തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് പുനലാൽ എന്ന സ്ഥലത്ത് കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീടിന് പിറകിൽ ഉള്ള കിണറിലെ തൊടിയിൽ രണ്ട് മൂന്ന് ദിവസമായി പാമ്പിനെയും കുഞ്ഞുങ്ങളെയും കാണുന്നു.

snake

ഇന്ന് അതിൽ ഒരു വലിയ പാമ്പ് കിണറിലെ വെള്ളത്തിൽ വീണു. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടു. വലിയ അപകടകാരിയായ ശംഖുവരയൻ, അഥവാ വെള്ളിക്കെട്ടൻ.

കൂടുതലും രാത്രി സമയങ്ങളിൽ ആണ് ഈ പാമ്പ്‌ ഇര തേടുന്നത്. ഇന്ത്യയിലെ ബിഗ് ഫോർ പാമ്പുകളിലെ ഒരു അംഗമാണ്. ഇന്ത്യയിൽ കാണപ്പെടുന്ന പാമ്പുകളിൽ വീര്യം കൂടിയ വിഷമുള്ളവയിൽ രണ്ടാം സ്ഥാനക്കാരാണ്. അണലി, മൂർഖൻ, രാജവെമ്പാല എന്നിവയുടെ വിഷത്തേക്കാൾ കാഠിന്യം കൂടുതലാണ്.

വിഷം നേരിട്ട് തലച്ചോറിനെയാണ് ബാധിക്കുന്നത്. ഇവയുടെ വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ എന്ന വിഭാഗത്തിലെ രാസപദാർഥം അടങ്ങിയിരിക്കുന്നു. ചെറിയ പല്ലുകൾ ആയതിനാൽ കടിയേറ്റ ഭാഗത്ത് കാര്യമായ മുറിവോ വേദനയോ ഉണ്ടാകാറില്ല.

കടിയേറ്റ ഭാഗത്ത് തണുപ്പും മരവിപ്പും അനുഭവപ്പെടും. വയറുവേദന, സന്ധിവേദന, ശ്വാസതടസം, മയക്കം എന്നിവയെല്ലാം ശംഖുവരയന്റെ കടിയേറ്റാൽ അനുഭവപ്പെടും. വായിൽ നിന്ന് നുരയും പതയുമുണ്ടാകും. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കകം മരണം സംഭവിക്കും. ഉറക്കത്തിൽ ഇവയുടെ കടിയേറ്റ്, അത് അറിയാതെ മരണപ്പെട്ട സംഭവങ്ങളും ധാരാളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കാണുക അപകടകാരിയ വലിയ ശംഖുവരയൻ പാമ്പിനെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.