പത്തനംതിട്ട : എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്ന് കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാൾ സ്‌കൂട്ടറിൽ കയറ്റി കടയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാൽ പാലത്തിൽ വച്ച് ലൈംഗികചൂഷണത്തിന് വിധേയയാക്കിയെന്ന് പൊലീസ് പറഞ്ഞു.
കുട്ടി വിവരം അറിയിച്ചതിനെതുടർന്ന് മാതാവ് കോയിപ്രം പൊലീസിനെ വിവരമറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.