joy
ജോയ് ആലുക്കാസ്

കൊച്ചി: മുൻനിര ജുവലറി ബ്രാൻഡായ ജോയ് ആലുക്കാസിന് മികച്ച തൊഴിലാളി സൗഹൃദ തൊഴിലിടമെന്ന അംഗീകാരം. തൊഴിലിട മികവ് വിലയിരുത്തുന്ന രാജ്യാന്തര ഏജൻസിയായ 'ഗ്രേറ്റ് പ്ലേസ് റ്റു വർക്ക്' ജീവനക്കാർക്കിടയിൽ നടത്തിയ സ്വതന്ത്ര സർവെയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. തൊഴിലിട സംസ്‌കാരം, ജീവനക്കാരുടെ സംതൃപ്തി തുടങ്ങി വിവിധ ഘടകങ്ങളെ മാനദണ്ഡമാക്കിയായി​രുന്നു സർവേ. ജീവനക്കാർക്ക് മികച്ച പിന്തുണയും മികച്ച കരിയർ വളർച്ചാ അവസരങ്ങൾ നൽകുകയും ചെയ്യുന്ന സ്ഥാപനമായും ജോയ്ആലുക്കാസിന് അംഗീകാരം ലഭിച്ചു.

പതിറ്റാണ്ടുകളായി ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും താത്പര്യങ്ങൾക്ക് മുന്തി​യ
പരിഗണന നൽകുന്ന സ്ഥാപനമാണ് ജോയ്ആലുക്കാസ് ഗ്രൂപ്പെന്നും അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.

കഠിനാദ്ധ്വാനികളും സമർപ്പിതരുമായ ജീവനക്കാരാണ് ജോയ്ആലുക്കാസിന്റെ നെടുംതൂൺ.
പതിനായിരത്തിലേറെ വരുന്ന ജീവനക്കാരുടെ തൊഴിലിട സംതൃപ്തിയാണ് ഈ
അംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.