k

ഗുവാഹത്തി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്. ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമനാണ് പരാതി നൽകിയത്. ഹാത്തിഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

മോദിയുടെ പരാമർശം അത്യന്തം രാജ്യനിന്ദ നിറഞ്ഞതാണ്. ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ഗാന്ധിക്കെതിരായ പരാമർശം സഹിക്കാവുന്നതല്ല. ഉചിതമായ നിയമപ്രകാരം മോദിക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

എ.ബി.പി ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് 1982ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മ ഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്ന് മോദി പറഞ്ഞത്.