health

ആരോഗ്യസംരക്ഷണത്തിന് പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് മാതളം. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെ ഫലപ്രദമാണ് മാതളം. കേരളത്തിലെ കമ്പോളത്തില്‍ വളരെ എളുപ്പം കിട്ടുന്ന ഈ പഴവര്‍ഗത്തിന് മറ്റ് പലതിനേക്കാളും വിലയും കൂടുതലാണ്. ക്ഷീണമകറ്റാനും മാതളനാരങ്ങ ഉത്തമമാണ്. ജ്യൂസ് രൂപത്തിലും അല്ലാതെയും മാതളം കഴിക്കാറുണ്ട്.

ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും മാതളം കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്. ആവശ്യക്കാര്‍ കൂടുതലായതുകൊണ്ട് തന്നെ വിപണിയില്‍ മരുന്നടിച്ച ശേഷം സാധനം കൂടുതല്‍ എത്തിക്കുന്നതും പതിവാണ്. സ്വാഭാവികമായി പഴുക്കുന്നതിന് മുമ്പ് മരുന്നടിച്ച് പഴുപ്പിച്ച ശേഷം വിപണിയില്‍ എത്തിക്കുന്ന മാതളത്തെ ഒന്ന് മെനക്കെട്ടാല്‍ നമുക്ക് തന്നെ കണ്ടെത്തുകയും ചെയ്യാം. അതിനായി ചില വിദ്യകള്‍ പ്രയോഗിക്കേണ്ടതുണ്ട്.

മാതളം പഴുത്തതാണോ അല്ലെയോ എന്ന് മുറിച്ച് നോക്കാതെ തന്നെ തിരിച്ചറിയാനും സാധിക്കും. നല്ല പഴുത്ത മാതളമാണെങ്കില്‍ അതിന് ഷഡ്ഭുജാകൃതി അതവാ ഹെക്‌സഗണ്‍ ആകൃതി ആയിരിക്കും. തെരഞ്ഞെടുക്കുമ്പോള്‍ ഇത് ശ്രദ്ധിക്കാം. സ്വാഭാവികമായി പഴുക്കാത്ത മാതളമാണെങ്കില്‍ അതിന് ഒരു വൃത്താകൃതിയായിരിക്കും. അതോടൊപ്പം ഇതിന്റെ തോടിന് നല്ല മിനുസവും ഉണ്ടായിരിക്കും. പഴുത്ത മാതളത്തില്‍ തട്ടിനോക്കിയാല്‍ അതില്‍ നിന്ന് പൊള്ളയായ ശബ്ദം കേള്‍ക്കാന്‍ കഴിയും. അതോടൊപ്പം തന്നെ പഴുത്ത മാതളത്തിന് ഭാരവും കൂടുതലായിരിക്കും.