ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളിലെ ലോക്സഭാ എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്നും ടി.ആർ.പിക്കുവേണ്ടി ഊഹാപോഹങ്ങളിൽ ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ്. വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. അവരുടെ വിധി ഉറപ്പായതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
നാലിന് ഫലം വരും. അതിനുമുമ്പ്, ടി.ആർ.പിക്കായി ചർച്ചയിൽ പങ്കെടുക്കാനുള്ള ഒരു കാരണവും ഞങ്ങൾ കാണുന്നില്ല. ജൂൺ നാല് മുതൽ ഞങ്ങൾ സന്തോഷത്തോടെ സംവാദങ്ങളിൽ പങ്കെടുക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പാർട്ടിക്കുള്ളിലെ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനമെന്നും അറിയിച്ചു.