d

തിരുരങ്ങാടി : 17 ദിവസം നീണ്ട് നിന്ന മുന്നിയൂർ കളിയാട്ടം മഹോത്സാവം സമാപിച്ചു , മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന പ്രസിദ്ധമായിരുന്നു മൂന്നിയൂർ കളിയാട്ട ഉത്സവം ,കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരിയിൽ കാപ്പൊലിക്കൽ ചടങ്ങുകൾ നടന്നത് . മലബാറിലെ വിവിധ ദേശങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് രാവിലെ മുതൽ കളിയാട്ടക്കാവിലേക്കൊഴുകിയത് പാലക്കാട്‌ കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ നിന്നായിയുള്ള സംഘങ്ങൾ 12 മണിക്ക് മുൻപേ വിവിധ ദേശങ്ങളിൽ നിന്നായി പൊയ്ക്കുതിര സംഘങ്ങൾ എത്തിയിരുന്നു,

ഉത്സവത്തോടനുബന്ധിച്ച് ഒരാഴ്ചമുമ്പ് തന്നെ കാര്‍ഷിക ചന്ത ആരംഭി ച്ചിരുന്നു. ദേശിയ പാതയായ തലപ്പാറ മുതല്‍ ചെമ്മാട് റോഡിലെ ആലിന്‍ ചുവട് വരെയും മുട്ടിച്ചിറ മുതല്‍ കളിയാട്ടക്കാവ് വരേയും കാര്‍ഷിക ചന്ത വേറിട്ട കഴ്ചയായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച് മൂന്നിയൂരിലെ അഞ്ചുവയസുകാരി മരിച്ച സാഹചര്യത്തിൽ, കളിയാട്ട ഉത്സവത്തിന് ജില്ലക്ക് പുറത്തു നിന്നെത്തുന്നവർക്ക് പാനീയങ്ങൾ തയ്യാറാക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. മുന്നിയൂർ മുട്ടിച്ചിറ മുതൽ കളിയാട്ടമുക്ക് കാര്യാട് കടവ് വരെയുള്ള മേഖലയിലെ റോഡിന്റെ ഇരുവശങ്ങളിലെ കടകളിൽ കുപ്പിവെള്ളം കൊണ്ടല്ലാതെ സർബത്ത്, ലൈം ജ്യൂസ്, മോരുംവെള്ളം മുതലായവ നിരോധിച്ചിരുന്നു.