june

ന്യൂമറോളജിയില്‍ വിശ്വസിക്കുന്നവര്‍ നിരവധിപേരുണ്ട്. മറ്റെന്തിനേക്കാളും സംഖ്യകളെയാണ് അവര്‍ വിശ്വസിക്കുന്നത്. ന്യൂമറോളജി പ്രകാരം ചില പ്രത്യേക സംഖ്യകള്‍ ജീവിതത്തെ മാറ്റിമറിക്കുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിക്കുന്നവരാണ് ഇക്കൂട്ടര്‍. ഒരു വ്യക്തിയുടെ ജീവിതത്തിലും അയാളുടെ സ്വഭാവത്തിലും ഒപ്പം കഴിവുകളിലും വരെ സംഖ്യകള്‍ക്ക് പങ്കുണ്ടെന്നാണ് ന്യൂമറോളജിയില്‍ പറയുന്നത്.

ന്യൂമറോളജി പ്രകാരം ജൂണ്‍ മാസത്തില്‍ സൗഭാഗ്യവും ഐശ്വര്യവും സമ്പത്തും തേടിയെത്തുന്ന ചില സംഖ്യകളുണ്ടെന്നാണ് വിശ്വാസം. ജൂണ്‍ മാസത്തിലെ 3,12,21,30 എന്നീ തീയതികളില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം അനുകൂല സാഹചര്യമെന്നാണ് പറയുന്നത്. ഇവര്‍ക്ക് തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.

3 മൂലസംഖ്യയായിട്ടുള്ളവര്‍ക്ക് അപ്രതീക്ഷിതമായി ധനം വന്നുചേരുമന്നും നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ഉണ്ടാകുമെന്നും പറയപ്പെടുന്നു.അതോടൊപ്പം തന്നെ ജൂണ്‍ മാസത്തിലെ 5,14,23 തീയതികളില്‍ ജനിച്ചവര്‍ക്ക് സൗഭാഗ്യത്തിന്റെ കാലഘട്ടമാണ്. അവര്‍ക്ക് സന്തോഷം നിറഞ്ഞ കാലഘട്ടമാണ് വരാനിരിക്കുന്നതെന്നാണ് ന്യൂമറോളജി അനുസരിച്ച് വിശ്വാസം.

ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും ഒപ്പം പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള സാദ്ധ്യതയും ഈ മാസത്തില്‍ ഇവര്‍ക്ക് വന്നുചേരാം. ജൂണ്‍ മാസത്തിലെ 7,16,25 തീയതികളില്‍ ജനിച്ചവര്‍ക്ക് അവരുടെ കര്‍മ്മമണ്ഡലം വിജയകരമായിരിക്കും.

ഇക്കൂട്ടര്‍ക്ക് ജോലിയില്‍ മേലധികാരിയുടെ പ്രശംസ പിടിച്ചുപറ്റാനും ഒപ്പം വരുമാനം വര്‍ദ്ധിക്കാനും ന്യൂമറോളജി പ്രകാരം സാദ്ധ്യത കാണപ്പെടുന്നു. ബിസിനസുകാരെ സംബന്ധിച്ചിടത്തോളും വലിയ ലാഭമുണ്ടാകാനുള്ള സാഹചര്യം വന്നുചേരാനും ഇടയുണ്ട്.