കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി വിശദവാദത്തിനായി ജൂൺ 24ലേക്ക് മാറ്റി. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹർജി പരിഗണിക്കുന്നത്. അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ കഴിഞ്ഞദിവസം പിൻമാറിയിരുന്നു.


കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെക്കുറിച്ച് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. ഇതിലെ കണ്ടെത്തലുകൾ പ്രതികളെ സഹായിക്കുന്നതാണെന്ന് അതിജീവിത ആരോപിക്കുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.