d

നടി പാർവതി തിരുവോത്തും സംഗീത സംവിധായകൻ സുഷിൻ ശ്യാമും കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. 'രഹസ്യങ്ങൾ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും' എന്ന വാക്കുകളായിരുന്നു ചർച്ചയായത്. ഒടുവിൽ ഇതാ പോസ്റ്റിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സുഷിനും പാർ‌വതിയും.

കൂടത്തായി കൊലക്കേസിനെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കിയ കറി ആൻഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ മുന്നോടിയായിരുന്നു ആ പോസ്റ്റ്. പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്കിന്റെ പോസ്റ്റർ ഇന്ന് പുറത്തുവന്നു. ബോളിവുഡ് നിർമ്മാതാവ് റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗിത സംവിധാനം നിർവഹിക്കുന്നത്. ജൂൺ 21ന് ചിത്രം തിയേറ്ററുകളിൽ എത്തും. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഹ്രസ്വചിത്രം കന്യക 61ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.

View this post on Instagram

A post shared by Parvathy Thiruvothu (@par_vathy)