മലപ്പുറം: കോഡൂർ സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 317-ാം റാങ്കോടെ ഉന്നതവിജയം നേടിയ പറവത്ത് ഫാത്തിമ ഷിംനയെ ആദരിച്ചു. ബാങ്കിന്റെ ഉപഹാരം പ്രസിഡന്റ് പാന്തൊടി അബ്ദുൽ റസാഖ് കൈമാറി. ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ എം.കെ. മുഹ്സിൻ, കെ. മുഹമ്മദ്, പരി ശിവശങ്കരൻ, കെ. രമാദേവി, യു. ഹഫ്‌സത്ത്, ബാങ്ക് സെക്രട്ടറി കെ. സുധീഷ്, സ്റ്റാഫ് അജിത്ത് ബാബു എന്നിവർ പങ്കെടുത്തു.