hockey

പെരിന്തല്‍മണ്ണ: കടുങ്ങപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗേള്‍സ് ഹോക്കി സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന സൗജന്യപരിശീലന ക്യാമ്പിനാണ് വിദ്യാലയത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്. സ്‌കൂളിലെ സ്‌പോട്‌സ് ക്ലബ്ബായ സ്പ്രിന്റ് കടുങ്ങപുരത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. ജില്ലയിലെ പത്ത് വയസ്സ് മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള അമ്പതോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വൈകുന്നേരം നാല് മണി മുതലാണ് പരിശീലനം.വി.സജാത് സാഹിര്‍, എം.അമീറുദ്ദീന്‍, എം.ആയിശ നജീബ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ക്യാമ്പ് മുന്‍ ഇന്ത്യന്‍ ഇന്‍ഡോര്‍ ഹോക്കി കോച്ച് ഡോ.മുഹമ്മദ് ഷറഫുദ്ദീന്‍ റസ് വി ഉദ്ഘാടനം ചെയ്തു.