മലപ്പുറം: മഞ്ചേരിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സിലെ വിദ്യാര്‍ത്ഥികള്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച കളര്‍ സ്പോട്ട് ചിത്രപ്രദര്‍ശനം പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാലുവരെയാണ് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനം നടക്കുക. മെഹന സുബ്രഹ്‌മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് ഷീബ മലപ്പുറം ഉബൈദുള്ളക്ക് ഉപഹാരം നല്‍കി. മലപ്പുറത്തെ സാംസ്‌കാരിക പ്രവര്‍ത്തകനായ പി.സുന്ദരരാജനെ ആദരിച്ചു.ചിത്രകാരന്മാരായ ബാബുരാജ് കോട്ടക്കുന്ന്, ബാബുരാജ് പുല്‍പ്പറ്റ, അന്‍വര്‍ ഡി.ടി.പി.സി എന്നിവര്‍ സംസാരിച്ചു.