മലപ്പുറം: കേരളത്തിലെ മാന്ത്രികരുടെ ഔദ്യോഗിക സംഘടനയായ മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ (എം.എം.എ) മലപ്പുറം ജില്ലാ കുടുംബ സംഗമം മെയ് 5ന് ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ നിലമ്പൂര്‍ മഹാഗണി റിസോര്‍ട്ടില്‍ വെച്ച് നടക്കും. എം.എം.എ സംസ്ഥാന പ്രസിഡന്റ് ശശി താഴത്തുവയല്‍ സംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പ്രശാന്ത് വെങ്ങാട് മുഖ്യപ്രഭാഷണം നടത്തും.