school

പെരിന്തല്‍മണ്ണ: ചെറുകര എ.യു.പി സ്‌കൂള്‍ ശതാബ്ദിയാഘോഷങ്ങളുടെ സമാപനം അങ്കണവാടി കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിച്ചു.പ്രശസ്ത നാടന്‍പാട്ട് ഗായകന്‍ അതുല്‍ നറുകര ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.പി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ്സ് ഇ.എസ് ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ശതാബ്ദി സ്മാരക കെട്ടിട ഉദ്ഘാടനം പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി.ഷാജി നിര്‍വഹിച്ചു.സ്മരണിക പ്രകാശനം മലപ്പുറം ഡി.ഡി.ഇ കെ.വി.രമേഷ് കുമാര്‍ നിര്‍വഹിച്ചു.