anganavadi

പെരിന്തല്‍മണ്ണ: പാതായ്ക്കര സ്‌കൂള്‍പടി അംഗന്‍വാടിയില്‍ 30 വര്‍ഷക്കാലം ഹെല്‍പ്പര്‍ ആയി സേവനമനുഷ്ഠിച്ചരുഗ്മിണിക്ക് അംഗന്‍വാടി കമ്മിറ്റിയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. കമ്മറ്റി ഭാരവാഹികളായ കെ.ടി വേലായുധന്‍, സന്തോഷ് ബാലു, അപ്പു, സന്തോഷ് , എം.പി മനോജ്, വിജയലക്ഷ്മി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിരമിക്കുന്ന രുഗ്മിണി ടീച്ചര്‍ക്ക് പാതായിക്കര പൗരാവലിയുടെ വകയായിട്ടുള്ള 50000 രൂപയും ചടങ്ങില്‍ വെച്ച് കൈമാറി.