d
വിമല വിജയഭാസ്‌കർ ചുമതലയേറ്റു

മലപ്പുറം: കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സണായി വിമല വിജയഭാസ്‌കർ ചുമതലയേറ്റു. കാനറാ ബാങ്കിൽ ജനറൽ മാനേജർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ബാങ്കിംഗ് രംഗത്ത് വിവിധ മേഖലകളിൽ 20 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള ഇവർ കോർപ്പറേറ്റ് ക്രെഡിറ്റ്, റിസ്‌ക് മാനേജ്‌മെന്റ്, റീട്ടെയിൽ എം.എസ്എം.ഇ തുടങ്ങിയ ബാങ്കിംഗ് രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കൂടാതെ കാനറാ ബാങ്കിന്റെ വിവിധ റീജിയണൽ ഓഫീസുകളുടെ പ്രധാന ചുമതലയും നിർവഹിച്ചിട്ടുണ്ട്.