എടക്കര: കവിതാ സമാഹാരം പ്രകാശനം ചെയ്തു. ബാപ്പു ചോളമുണ്ടയുടെ 'കുന്ന് കയറിവരുന്ന പുഴ' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നോവലിസ്റ്റ് അബ്ദുള്ളകുട്ടി എടവണ്ണ നിർവ്വഹിച്ചു. എഴുത്തുകാരി നാലകത്ത് സബീല പുസ്തകം ഏറ്റുവാങ്ങി. കുഞ്ഞിമുഹമ്മദ് അഞ്ചചവിടി പുസ്തകം പരിചയപ്പെടുത്തി. കവിയരങ്ങ് മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് വി.പി.ഷിഫാ ശക്തർ അദ്ധ്യക്ഷനായി. അംജത് അമീൻ, എ ടി റെജി, മുസ്തഫ കോടാലിപൊയിൽ, വി.കെ.ഷാനവാസ്, ഗഫൂർ കല്ലറ, മുഹാജിർ കരുളായി, ഡോ. മുഹമ്മദ് സലീം, സിയാദ് സഹീർ, ദീപു പി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.