d
മധുരം, അറിവ്, ഉല്ലാസം' അൽഫുർഖാൻ ഫാമിലി ഒരുക്കിയ വേനൽ പറവകൾ'24 ത്രിദിന അവധിക്കാല ക്യാമ്പിന്റെ സമാപന സെഷൻ വണ്ടൂർ അൽഫുർഖാനിൽ ജനറൽ സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു .

വണ്ടൂർ : വണ്ടൂർ അൽഫുർഖാൻ ഫാമിലി ഒരുക്കിയ ത്രിദിന അവധിക്കാല ക്യാമ്പ് പ്രൗഢമായി. ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന പെൺകുട്ടികൾക്കായാണ് വണ്ടൂർ അൽഫുർഖാൻ ഫാമിലി ത്രിദിന അവധിക്കാല ക്യാമ്പ് ഒരുക്കിയത്. മൂന്ന് ദിവസങ്ങളിലായി നടന്ന് വരുന്ന ക്യാമ്പിന്റെ സമാപന സംഗമം അസ്ഹർ സഖാഫി കരുവാരകുണ്ടിന്റെ അദ്ധ്യക്ഷതയിൽ അൽഫുർഖാൻ ജനറൽ സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ അഞ്ചച്ചവിടി, അൻവർ പള്ളിശ്ശേരി, ഷരീഫ് പൂളക്കൽ തുടങ്ങിയവർ സംസാരിച്ചു.