aadarichu-
ആദരിച്ചു.

താനൂർ: കെ.പുരം വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം പുത്തൻതെരു എ.എൽ.പി സ്കൂളിൽ ലോക പത്രസ്വാതന്ത്ര്യ ദിനം ആചരിച്ചു. വി.പി. അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. മാദ്ധ്യമ പ്രവർത്തകൻ അഫ്സൽ കെ. പുരം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രവർത്തകരായ പഞ്ചായത്തംഗം കെ.വി. ലൈജു, പി.പി ബാലകൃഷ്ണൻ, സി.എച്ച്. സുഭദ്ര, ബിജുല, നുസൈബ, ബബിന എന്നിവർ നേതൃത്വം നൽകി.ഗ്രന്ഥശാല സെക്രട്ടറി വി.വി.സത്യാനന്ദൻ സ്വാഗതവും എ.എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ വി. ബിനു മോഹൻ നന്ദിയും പറഞ്ഞു.പരിപാടിയിൽ എൽ.എസ്.എസ് വിജയികളെ ആദരിച്ചു.