പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്തിലും പരിസര പ്രദേശത്തുമായുള്ള യുവ ഗായകൻമാരുടെ കൂട്ടായ്മയായ ഖൽബിലെ പാട്ടുകൾ കലാ സാംസ്‌കാരിക വേദി കെ.എം.സി.ടി മെഡിക്കൽ കോളേജിന്റേയും മുക്കം കെ.എം.സി.ടി ആയുർവേദ ആശുപത്രിയുടേയും കണ്ണാശുപത്രിയുടേയും സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാംപ് നടത്തി. അലോപതി വിഭാഗത്തിലേയും ആയുർവേദ വിഭാഗത്തിലേയും വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വിദഗ്ദ ഡോക്ടർമാർ ക്യാംപിൽ രോഗികളെ പരിശോധിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അബ്ബാസ് ക്യാംപ് ഉദ്ഘാടനം ചെയ്തു. എം. ഫിൽസറുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.